Connect with us

Malappuram

മുസ്‌ലിം ലീഗ് പഠന ക്യാമ്പിലേക്ക് ഒരു കൂട്ടം ലീഗുകാര്‍ ഇരച്ചു കയറി

Published

|

Last Updated

പരപ്പനങ്ങാടി: പരപ്പനങ്ങാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ചിറമംഗലം ടൗണില്‍ സംഘടിപ്പിച്ച പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ പഠന ക്യാമ്പിലേക്ക് ഒരു കൂട്ടം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഇരച്ച് കയറി. ഇതേ തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും ക്യാമ്പ് പിരിച്ച് വിടുകയും ചെയ്തു. ക്യാമ്പിന്റെ പ്രവര്‍ത്തനം തുടരാനാവാത്തതിനാല്‍ ക്യാമ്പ് പിരിച്ച് വിട്ടതായി നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.
പരപ്പനങ്ങാടിയിലെ നിര്‍ദിഷ്ട ഫിഷിംഗ് ഹാര്‍ബറിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് തീരപ്രദേശത്തെ നൂറ് കണക്കിന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, കെ എം സി സി പ്രവര്‍ത്തകര്‍ ഇന്നലെ വൈകുന്നേരം നാല് മണിയോടെ പ്രകടനമായി എത്തി ക്യാമ്പിലേക്ക് ഇരച്ച് കയറിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായതോടെ ക്യാമ്പ് തുടരാന്‍ കഴിയാതെ പിരിച്ചുവിടുകയായിരുന്നു.
പ്രക്ഷോഭകാരികളായ പ്രവര്‍ത്തകരെ അനുനയിപ്പിക്കാനോ ക്യാമ്പ് നടത്തികൊണ്ട് പോകാനോ കഴിയാതെവന്ന് മുസ്‌ലിം ലീഗ് നേതൃത്വം ഇതിലെ അരിശം മാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്ക് തീര്‍ക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥക്കിടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പരപ്പനങ്ങാടി പ്രസ്സ് ഫോറം സെക്രട്ടറിയം മംഗളം ലേഖകനുമായ ഇഖ്ബാല്‍ മലയിലിനെ കൈക്ക് പിടിച്ച് സ്റ്റേജില്‍ നിന്നും ഇറക്കാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ ക്യാമ്പ് പിരിച്ച് വിട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ക്യാമ്പിലേക്ക് ഇരച്ച് കയറിയ ലീഗ് പ്രവര്‍ത്തകര്‍ പരപ്പനങ്ങാടിയിലേക്ക് പ്രകടനം നടത്തി. നിര്‍ദിഷ്ട ഹാര്‍ബര്‍ നേരത്തെ കണ്ടെത്തിയ ചാപ്പപ്പടിയില്‍ നിര്‍മിക്കുക, ഹാര്‍ബര്‍ ചാപ്പപ്പടിയില്‍ നിര്‍മിക്കാന്‍ പാര്‍ട്ടി ശക്തമായി ഇടപെടുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്.

Latest