പി സി തോമസിനെ കേരളാ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

Posted on: January 18, 2014 8:05 pm | Last updated: January 18, 2014 at 10:01 pm

pc thomas

കോട്ടയം: മുന്‍ എം പി പി സി തോമസിനെ സ്വന്തം പാര്‍ട്ടിയിലെ സ്‌കറിയാ തോമസ് വിഭാഗം പുറത്താക്കി. ഇവര്‍ പാര്‍ട്ടി ചെയര്‍മാനായി സ്‌കറിയാ തോമസിനെ നിശ്ചയിച്ചു. പി സി തോമസ് വിഭാഗത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങി. ശക്തിപ്രകടത്തോടെ തുടങ്ങിയ സമ്മേളനത്തില്‍ പി സി തോമസ് പ്രസംഗിക്കുന്ന സമയത്ത് തന്നെയാണ് പാര്‍ട്ടി ഓഫീസില്‍ സ്‌കറിയാ തോമസ് വിഭാഗം യോഗം ചേര്‍ന്ന് തോമസിനെ പുറത്താക്കിയത്.