തരൂരും പാക് മാധ്യമപ്രവര്‍ത്തകയും തമ്മിലുള്ള ഇ-മെയില്‍ പുറത്തായി

Posted on: January 18, 2014 7:34 pm | Last updated: January 18, 2014 at 7:47 pm

tharoor_saga_1389874022_540x540

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ശശി തരൂരിന് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ അയച്ച ഇ മെയിലും അതിന് തരൂരിന്റെ മറുപടിയും പുറത്തായി. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ് ഇ മെയില്‍ പുറത്തുവന്നത്. 2013 ജൂലൈ 28ന് രാവിലെ മഹര്‍ തരൂരിന് അയച്ച കത്തും ഇതിന് അന്ന് ഉച്ചക്ക് ശേഷം തരൂര്‍ നല്‍കിയ മറുപടിയുമാണ് പുറത്തായത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് രണ്ട് കത്തുകളും.

താങ്കളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിനെ കുറിച്ച് തനിക്ക് അതിയായ ദുഖമുണ്ടെന്ന് പറഞ്ഞാണ് മെഹറിന്റെ കത്ത് തുടങ്ങുന്നത്. സുനന്ദയുമായുള്ള വിവാഹവും സുനന്ദയും താങ്കള്‍ക്ക് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നും താങ്കളെ പോലെ ഒരാളെ സുഹൃത്തായി കിട്ടിയതില്‍ അഭിമാനമുണ്ടെന്നും മെഹറിന്റെ കത്തില്‍ പറയുന്നു. താന്‍ തരൂരിന്റെ വലിയ ആരാധികയാണെന്ന് തുറന്ന് പറയുന്ന മെഹര്‍ തരൂരിന്റെ മാന്യതയും സദാചാര ബോധവും മറ്റു ചില കാര്യങ്ങളില്‍ തന്നെ മാറിച്ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നുവെന്നും വ്യക്തമാക്കുന്നു. (Read: ശശി തരൂര്‍- വിവാദങ്ങളുടെ തോഴന്‍)

കത്തിന് നന്ദി അറിയിച്ചും സുനന്ദ പുഷ്‌കര്‍ തന്നെ തെറ്റിദ്ധരിച്ചതിനെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് തരൂരിന്റെ മറുപടിക്കത്ത്. താന്‍ സുനന്ദയെ അതിയായി സ്‌നേഹിക്കുന്നുണ്ടെങ്കിലും അവള്‍ എന്നെ വിശ്വസിക്കുന്നില്ല. നമ്മള്‍ തമ്മില്‍ ഇനി ബന്ധപ്പെടരുതെന്ന് സുനന്ദ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സുനന്ദയുടെ മാനസിക സമ്മര്‍ദത്തിന് അയവ് വരുത്തുന്നതിനാണ് താന്‍ ഒന്നാം സ്ഥാനം നല്‍കുന്നത്. ഇതിനിടയില്‍ നമ്മള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഇമെയിലുകളും നിലച്ചാല്‍ എന്നോട് ക്ഷമിക്കണം. താന്‍ എന്നും എന്റെ വിലപ്പെട്ട സുഹൃത്തായിരിക്കുമെന്നും നമുക്ക് മൂന്ന് പേര്‍ക്കും ഒന്നിച്ച് തെറ്റിദ്ധാരണകളെ അകറ്റാന്‍ സാധിക്കുന്ന ഒരു ദിവസം വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും തരൂര്‍ കത്തില്‍ വ്യക്തമാക്കുന്നു.

മെഹര്‍ ശശി തരൂരിന് അയച്ച കത്തിന്റെ പൂര്‍ണ രൂപം

From: Mehr Tarar
Date: Sun, 28 Jul 2013 09:36:15 +0500
To: Shashi Tharoor
And I’m very sorry about what is happening in your life. I know how much this marriage means to you. I know how much your wife means to you. I think you accidentally wrote on a different thread when I asked you to say something about my Friday article (in which I quoted you.. thank you for reading and liking). I am mortified. I joked about it last night because I was too shocked to say anything. We have met twice. We have become very good friends. I feel very happy, and to tell you the truth kinda honoured to be your friend. As I have said on Twitter and in my articles, I am a huge fan of your books and your political views. Even other than that, talking to you about my life has given me a new outlook on certain things. Your innate decency and moral compass has made me rethink a few things. Thank you Shashi…for being in my life, long distance dost sahi. Some things are hard for people to fathom, and come to terms with..life teaches us to be one-dimensional and suspicious of all we can’t see. Sometimes, the communication gap between people becomes so huge — for one reason or the other — that each word is doubted, each truth becomes shallow. But in the end only truth works. So be yourself..you are wonderful. InshAllah things will work out between the two of you.About me being the reason you have problems with your wife…main kya kahun. I don’t even want to think what it would do to my very young kid. So I guess I was right all my life. Friendship between a man and a woman will always be labelled incorrectly. And even the woman who’s the love of your life will doubt your word against very circumstantial evidence.You are in my prayers, Shashi. May there be peace in your life and marriage.

Deeply sorry….

മെഹറിന്റെ കത്തിന് തരൂരിന്റെ മറുപടി

From: Shashi Tharoor
Date: Sun, Jul 28, 2013 at 2:27 PM
Subject: Re:
To: Mehr Tarar

Thank you for these very kind and thoughtful words, Mehr. I’m afraid it is sometimes difficult for people to believe that such friendships are possible or that intellectual companionship alone could have made us close friends in the very short time since we first met. I do love her deeply and it saddens me that she does not believe me.

In fact Sunanda has asked that we not be in touch any more. Getting her well and reducing stress on her is my major priority right now and I hope you will understand and forgive me if I stop our phone and email exchanges. To my mind you will always be a valued friend and I hope the day will come when all 3 of us can meet and put this misunderstanding behind us.

Shashi