വിദ്യാലയങ്ങളുടെ നവീകരണം തിരൂരില്‍ 4.25 കോടിയുടെ പദ്ധതികള്‍ തുടങ്ങി

Posted on: January 18, 2014 8:12 am | Last updated: January 18, 2014 at 8:12 am

തിരൂര്‍: മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ നവീകരണപ്രവൃത്തികള്‍ വേഗത്തിലാക്കിയതായും 4.25 കോടിരൂപയുടെ പദ്ധതികള്‍ക്ക് ടെണ്ടറായതായും സി മമ്മൂട്ടി എം എല്‍ എ അറിയിച്ചു.
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍, തറ ടൈല്‍സ് പതിക്കല്‍, കെട്ടിടം പെയിന്‍ിംഗ്, ഫര്‍ണിച്ചര്‍ സൗകര്യം ഏര്‍പ്പെടുത്തല്‍, ലൈബ്രറിയും ലാബും നവീകരിക്കല്‍, ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു. എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തിലുള്ള 31 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. സ്‌കൂളുകളും അനുവദിച്ച തുകയും (ലക്ഷത്തില്‍):
ജി എം എല്‍ പി എസ് എടക്കുളം-3.10. ജി എല്‍ പി എസ് അന്നാര-5.00. ജി എം എല്‍ പി എസ് വളവന്നൂര്‍-4.50. ജി എം എല്‍ പി എസ് കല്‍പ്പകഞ്ചേരി-5.15. ജി എം എല്‍ പി എസ് പറവന്നൂര്‍-3.55. ജി എം എല്‍ പി എസ് ചോറ്റൂര്‍-6.25. ജി എം എല്‍ പി എസ് കല്‍പ്പകഞ്ചേരി-7.30. ജി എം എല്‍ പി എസ് ചെറവന്നൂര്‍-5.55. ജി എല്‍ പി എസ് ബി പി അങ്ങാടി-14.00. ജി എല്‍ പി എസ് മാങ്ങാട്ടിര്-4.08. ജി എല്‍ പി എസ് കന്മനം-7.09. ജി എല്‍ പി എസ് കാട്ടിലങ്ങാടി-6.50. ജി എം എല്‍ പി എസ് സൗത്ത് പല്ലാര്‍-7.13. ജി എം എല്‍ പി എസ് വലിയപറപ്പൂര്‍-7.80. ജി എല്‍ പി എസ് തൃക്കണ്ടിയൂര്‍-28.00. ജി എം എല്‍ പി എസ് തെക്കുംമുറി-5.75. ജി എം എല്‍ പി എസ് പച്ചാട്ടിരി-5.13. ജി എം എല്‍ പി എസ് കൈത്തക്കര-5.50. ജി എല്‍ പി എസ് തിരുത്തി-7.70. ജി എല്‍ പി എസ് കൂടശ്ശേരി-8.93. ജി എം യു പി എസ് കരിപ്പോള്‍-19.81. ജി എം യു പി എസ് തിരൂര്‍-13.49. ജി യു പി എസ് തെക്കന്‍കുറ്റൂര്‍-5.43. ജി യു പി എസ് ആതവനാട്-15.00. ജി എം യു പി എസ് ബി പി അങ്ങാടി-19.75. ജി വി എച്ച് എസ് എസ് പറവണ്ണ-44.00. ജി എച്ച് എസ് എസ് ഏഴൂര്‍-31.61. ജി വി എച്ച് എസ് എസ് ബി പി അങ്ങാടി-31.00. ജി എച്ച് എസ് എസ് ആതവനാട്-30.75. ജി വി എച്ച് എസ് എസ് കല്‍പ്പകഞ്ചേരി-46.00. ജി ബി എച്ച് എസ് എസ് തിരൂര്‍-20.15.
അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമേ ലാംഗ്വേജ് ലാബ്, എല്‍ സി ഡി പ്രൊജക്ടര്‍ എന്നിവയും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത മെയ് 31 നകം തന്നെ ജോലികള്‍ തീര്‍ക്കുംവിധത്തിലാണ് ബന്ധപ്പെട്ട കാര്യങ്ങള്‍ പുരോഗമിക്കുന്നതെന്ന് എം എല്‍ എ അറിയിച്ചു.