സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തി

Posted on: January 17, 2014 5:56 pm | Last updated: January 18, 2014 at 4:14 pm

lpg cylindeന്യൂഡല്‍ഹി: സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മെയ്‌ലി പറഞ്ഞു. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി എഐസിസി സമ്മേളനത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് വീരപ്പ മൊയ്‌ലിയുടെ പ്രഖ്യാപനം.
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്നും 12 ആക്കി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. സിലിണ്ടറുകളുടെ കാര്യത്തില്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഉറപ്പായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനമെടുത്തത്.