Connect with us

Palakkad

സംസ്ഥാന സ്‌കൂള്‍ കലോത്സവം: നഗരപരിധിയില്‍ ഗതാഗതനിയന്ത്രണം

Published

|

Last Updated

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടാനുബന്ധിച്ച് നഗരപരിധിയില്‍ താത്കാലിക വാഹന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ടൗണ്‍ ബസുകള്‍, ചിറ്റൂര്‍ റൂട്ടിലേക്ക് പോകുന്ന ബസുകള്‍, കൊല്ലങ്കോട്, നെന്മാറ, മീനാക്ഷിപുരം, കുഴല്‍മന്ദം( യാക്കര വഴി) ഉള്ള ബസുകള്‍, ഒറ്റപ്പാലം റൂട്ടിലുള്ള ബസുകള്‍, കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ബസുകള്‍ നിലവിലുള്ള സ്ഥിതി തുടരണം.
കോയമ്പത്തൂര്‍-ചന്ദ്രനഗര്‍ റോഡില്‍ നിന്നും വരുന്ന പ്രൈവറ്റ് ബസുകള്‍ കാലത്ത് 11 വരെ സിവില്‍ സ്റ്റേഷന്‍ വഴി സ്റ്റ്‌ഡേിയം ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് തിരിച്ച് നേരെ കല്‍മണ്ഡപം വഴി പോകേണ്ടതും ബാക്കി സമയത്ത് കല്‍മണ്ഡപത്ത് നിന്നും നേരെ സ്റ്റേഡിയം സ്റ്റാന്റില്‍ വന്ന് തിരിച്ച് വന്ന വഴി തന്നെ പോകേണ്ടതുമാണ്.
കോഴിക്കോട്- പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ശേഖരിപുരം, മണലി ബൈപ്പാസ് റോഡ് വഴി സ്‌റ്റേഡിയം സ്റ്റാന്റിലെത്തി തിരിച്ച് വന്ന വഴി പോകണം. മുണ്ടൂര്‍ ഭാഗത്ത് നിന്നും ( മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി, ശ്രീകൃഷ്ണപുരം) വരുന്ന ബസുകള്‍ ചുണ്ണാമ്പുതറ, ബി ഒ സി റോഡ് വഴി മുനിസിപ്പല്‍ സ്റ്റാന്റിലെത്തി നിലവിലുള്ള സ്ഥിതി പ്രകാരം പോകേണ്ടതും ചെറുവണ്ടികള്‍ റെയില്‍വേ പാലത്തിന് വടക്ക് വശത്ത് കൂടി വണ്‍വേ പ്രകാരം വരേണ്ടതാണ്. തൃശൂര്‍ പ്രൈവറ്റ് ബസുകള്‍ കോട്ടമൈതാനം, ചില്‍ഡ്രന്‍സ് പാര്‍ക്കിന് മുന്‍വശം, എസ് ബി ഐ, പാലാട്ട് റോഡിന് കിഴക്ക് വശത്തായി താത്കാലിക സ്റ്റാന്റായി ഓപ്പറേറ്റ് ചെയ്ത് ചിറ്റൂര്‍ റോഡ് വഴി പോകണം, തൃശൂര്‍, കോയമ്പത്തൂര്‍ പോകുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ വെണ്ണക്കര, തിരുനെല്ലായി, കണ്ണനൂര്‍ വഴിയും തിരിച്ച് വരുമ്പോള്‍ നിലവിലുള്ള സ്ഥിതിയും തുടരണം, പൂടൂര്‍, പെരിങ്ങോട്ടുകുര്‍ശി, കോട്ടായി, മേഴ്‌സി കോളജ് വഴിയുള്ളവ നിലവിലുള്ള സ്ഥിതി തുടരേണ്ടതും തിരിച്ച് പോകേണ്ടതാണ്. കലോത്സവ കാലയളവില്‍ വേദികളുടെ പരിസരങ്ങളിലും ടൗണിലും അനധികൃത പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല, കോട്ടക്കും കോട്ടമൈതാനത്തിന് ചുറ്റുമുള്ള റോഡ് കലോത്സവ കാലയളവില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുന്നതാണ്. ഐ എം ഐ ജംഗ്ഷന്‍ മുതല്‍ എസ് ബി ഐ ജംഗ്ഷന്‍ വരെ കിഴക്ക് പടിഞ്ഞാറ് റോഡില്‍ താത്കാലിക ഗതാഗതനിരോധം ഏര്‍പ്പെടുത്തിയിട്ടുള്ളതും ടൗണ്‍ഹാള്‍ വരെ കോട്ടമൈതാനം വേദികളില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ മേല്‍ കാണിച്ച സ്ഥലത്ത് പാര്‍ക്ക് ചെയ്യണം.
സ്റ്റേഡിയം വേദിയില്‍ പങ്കെടുക്കാനെത്തുന്നവരുടെ വലിയ വാഹനങ്ങള്‍ സ്റ്റേഡിയത്തിന് എതിര്‍വശത്തുള്ള ഗ്രൗണ്ടിലും ചെറിയ വാഹനങ്ങള്‍ സ്റ്റേഡിയത്തിന് പുറത്ത് തെക്ക് കിഴക്കുഭാഗത്തും ഇരു ചക്രവാഹനങ്ങള്‍ മുന്‍വശം ഗെയിറ്റിന് വലത് വശത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്, ഒ ബി വാനുകള്‍ സ്റ്റേഡിയത്ത് വടക്കുവശത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്, കൊപ്പം ലയണ്‍സ് സ്‌കൂളിലെ വേദിയില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ കോഴിക്കോട് ബൈപ്പാസ് റോഡിലും കാണിക്കമാതാ കലോത്സവ വേദിയില്‍ എത്തുന്നവരുടെ വാഹനങ്ങള്‍ ഐ ടി എല്‍ ഗ്രൗണ്ട്, മേപ്പറമ്പ് ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. ബി ഇ എം എച്ച് എസ് എസ് കലോത്സവ വേദികളിലെത്തുന്നവരുടെ വാഹനങ്ങള്‍ മഞ്ഞക്കുളം റോഡില്‍ പ്രവേശിച്ച് വിദ്യാര്‍ഥികളേയും മറ്റും ഇറക്കി മഞ്ഞക്കുളം ലോറി സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യണം.
താരേക്കാട് രാമനാഥന്‍ ഹാള്‍, മോയല്‍ എല്‍ പി എസ്, ഫൈന്‍ ആര്‍ട്‌സ് ഹാള്‍ വേദികളില്‍ പങ്കെടുക്കാനെത്തുന്നവരുടെ വലിയ വാഹനങ്ങള്‍ അപ്പെക്‌സ് ഗ്രൗണ്ടിലും ചെറിയ വാഹനങ്ങള്‍ ഓഫീസേഴ്‌സ് ക്ലബ്ബ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം. വിക്ടോറിയ കോളജ്, പി എം ജി എച്ച് എസ് വേദികളില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ മലമ്പുഴ നൂറടി റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യണം. ജി എല്‍ പി എസ് സുല്‍ത്താന്‍പേട്ട സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ കലോത്സവ വേദികളില്‍ വരുന്ന വാഹനങ്ങള്‍ സ്‌റ്റേഡിയം ഗ്രൗണ്ടിന് തെക്ക് വശത്ത് ബി മാര്‍ട്ടിന് മുന്‍വശം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.