Connect with us

Kasargod

ആലംബഹീനര്‍ക്ക് ആശ്വാസവുമായി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്

Published

|

Last Updated

മൊഗ്രാല്‍ പുത്തൂര്‍: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കിടപ്പിലായ രോഗികള്‍ക്ക് ആശ്വാസവുമായി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ എത്തി. പാലിയേറ്റീവ് കെയര്‍ദിനത്തിന്റെ ഭാഗമായാണ് ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് അധികൃതരും സന്നദ്ധ പ്രവര്‍ത്തകരും ഭക്ഷ്യകിറ്റുമായി രോഗികള്‍ക്ക് മുന്നില്‍ എത്തിയത്.
മുപ്പതോളം കുടുംബങ്ങള്‍ക്കാണ് പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ പദ്ധതി പ്രകാരം വിവിധ ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റ് സമ്മാനിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മ അബ്ദുല്‍ ഖാദറും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹ്‌റ കരീമും മെഡിക്കല്‍ ഓഫീസര്‍ ഡോ. സി എം കായിഞ്ഞിയെ കിറ്റ് ഏല്‍പ്പിച്ചു. പിന്നീട് ബന്ധപ്പെട്ടവര്‍ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളുടെ വീടുകളില്‍ എത്തിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ ചേരങ്കൈ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഇശ ഷാന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുജീബ് കമ്പാര്‍, ഉമേഷ് കടപ്പുറം, പഞ്ചായത്ത് സെക്രട്ടറി എം കണ്ണന്‍ നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം പി ജോയി, മാഹിന്‍ കുന്നില്‍, പാലിയേറ്റീവ് നഴ്‌സ് കുഷാല തുടങ്ങിയവര്‍ സംബന്ധിച്ചു.
പാലിയേറ്റീവ് കെയര്‍ പദ്ധതി പ്രകാരം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ നിരവധി മാതൃകാപദ്ധതികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.