കാലിക്കറ്റ് സര്‍വകലാശാലയില്‍ മിന്നല്‍ പരിശോധന

Posted on: January 16, 2014 8:03 am | Last updated: January 16, 2014 at 8:03 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫിനാന്‍സ് വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കേരള സര്‍ക്കാറിന്റെ അഡീഷല്‍ ഫിനാന്‍സ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
കാസ് ബാല് നിര്‍മാണം കണ്‍സ്ട്രക്ഷന്‍ ഓഫ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് സയന്‍സ് ആന്റ് ലാംഗ്രേജ് ബ്ലോക്ക്, വിയ്യൂരിലെ പുതിയ എം സി എ സെന്റര്‍, യൂനിവേഴ്‌സിറ്റിയിലെ എസ്റ്ററ്റ് ഓഫീസര്‍, ഫീല്‍ഡ് അസിസ്റ്റന്റ്. ഡല്‍ഹിയിലെ കറസ്‌പോണ്ടന്റ് നിയമനങ്ങള്‍ എന്നീ ഫയലുകളാണ് സെക്രട്ടറിയേറ്റില്‍ നിന്ന് എത്തിയ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വിധേയനാക്കിയതെന്നാണ് സൂചന. ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ബാലചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്നലെ നടന്ന പരിശോധനയുടെ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല. ഇന്നും നാളെയും പരിശോധന തുടരും.