പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ ലോറിയിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

Posted on: January 16, 2014 10:36 am | Last updated: January 16, 2014 at 11:56 pm

accident

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് കാറോടിച്ചിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാര്‍ ഓടിച്ചിരുന്ന കോട്ടുളി സ്വദേശി ലബീബ് (17) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഏഴ് വിദ്യാര്‍ത്ഥികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലുപേരും ലബീബിനൊപ്പം ചിന്‍മയ വിദ്യാലയത്തില്‍ ഒരുമിച്ച് പഠിക്കുന്നവരാണ്. കക്കട്ടില്‍ സ്വദേശിയായ ലബീബിന്റെ പിതാവ് മുജീബിന്റേതാണ് കാര്‍. കോഴിക്കോട്ടെ ബന്ധുവീട്ടില്‍ താമസിച്ച് പഠിക്കുകയായിരുന്ന ലബീബ് രാത്രിയില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം.