പാര്‍ട്ടി ആവശ്യപ്പെടുന്ന ഏത് ദൗത്യവും ഏറ്റെടുക്കും: രാഹുല്‍

Posted on: January 14, 2014 8:19 pm | Last updated: January 15, 2014 at 11:01 am

rahulന്യൂഡല്‍ഹി: പാര്‍ട്ടി ആവശ്യപ്പെടുന്ന ഏത് ദൗത്യവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ ശിപായിയാണ് താന്‍. ലഭിക്കുന്ന ഏത് ഉത്തരവും നിറവേറ്റാന്‍ ബാധ്യസ്ഥനുമാണ് – രാഹുല്‍ വ്യക്തമാക്കി. രാഹുലിനെ വെള്ളിയാഴ്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് രാഹുലിന്റെ വിശദീകരണം.

വ്യക്തിയെ മുന്‍നിര്‍ത്തിയുള്ള ഭരണത്തിനുള്ള ബിജെപിയുടെ ശ്രമം രാജ്യതാല്‍പര്യമല്ല. രാജ്യത്തിന്റെ ജീന്‍ കോണ്‍ഗ്രസാണ്. ആം ആദ്മയുടെ എല്ലാ നയങ്ങളോടും തനിക്ക് യോജിപ്പില്ലെന്നും രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.