ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക ഫുട്‌ബോളര്‍

Posted on: January 14, 2014 12:35 am | Last updated: January 15, 2014 at 11:01 am

ronaldoസൂറിച്ച്: റയല്‍ മാണ്‍ഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാലന്‍ഡി ഓര്‍ പുരസ്‌കാരത്തിനര്‍ഹനായി. ബാഴ്‌സലോണ താരം ലയണല്‍ മെസ്സി, ബയേണ്‍ താരം ഫ്രാങ്ക് റിബറി എന്നിവരുടെ കനത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച ഫുട്‌ബോളറെന്ന നേട്ടത്തിനര്‍ഹനായത്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോടെ നേട്ടത്തിനാധാരമായത്. ഇതിന് മുമ്പ് 2008ല്‍ ആണ് ക്രിസ്റ്റ്യോനോ ലോക ഫുടോബോളര്‍ നേട്ടത്തിനര്‍ഹനായത്.

ജര്‍മ്മന്‍ താരം നയ്തിന്‍ ആംഗറെ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഫുട്‌ബോളിന് നല്‍കിയ സമഗ്ര സംഭാവനക്കുള്ള പ്രത്യേക ഓണററി ബാലന്‍ഡിയോര്‍ പുരസ്‌കാരം ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെക്ക് സമ്മാനിച്ചു.

രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റായിരുന്ന ഴാക് റോഗിനാണ് കായിക മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരം. മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാത്തിന് പാരിസ് സെന്റ് ജര്‍മൈന്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് അര്‍ഹനായി.

ബയേണ്‍ മ്യൂണിച്ച് കോച്ചായിരുന്നു യുപ് ഹെയിന്‍ക്‌സിന്‍ മികച്ച കോച്ചായി തെരഞ്ഞെടുക്കപ്പെട്ടു. മാനുവല്‍ നോയ (മികച്ച ഗോള്‍കീപ്പര്‍), സില്‍വിയ നെയ്ഡ (മികച്ച പരിശീലക), അഫ്ഗാന്‍ ഫുട്‌ബോള്‍ ഫെഡെറേഷന്‍ (ഫെയര്‍ പ്ലെ പുരസ്‌കാരം) എന്നിവയാണ് മറ്റുപുരസ്‌കാരങ്ങള്‍.

ഫിഫ വേള്‍ഡ് ഇലവന്‍ 2013

സ്‌ട്രൈക്കര്‍മാര്‍: ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, സാള്‍ട്ടന്‍ ഇബ്രാഹിമോവിച്ച്

മധ്യനിര: ആന്ദ്രെ ഇനിയസ്റ്റ, സാവി, ഫ്രാങ്ക് റിബറി

പ്രതിരോധ നിര: ഫിലിപ് ലാം, സെര്‍ജിയോ റാമോസ്, തിയാഗോ സില്‍വ, ഡാനി ആല്‍വസ്

ഗോള്‍ കീപ്പര്‍: മാനുവല്‍ നോയ