എം ഗീതാനന്ദനും സി കെ ജാനുവും എ എ പിയിലേക്ക്

Posted on: January 13, 2014 10:32 am | Last updated: January 13, 2014 at 11:35 am

കല്‍പ്പറ്റ: സംസ്ഥാനത്ത് ആം ആദ്മി ( എ എ പി)യിലേക്ക് കൂടുതല്‍ പ്രമുഖര്‍ എത്തുന്നു. തരംഗമാവുന്നു. ഗോത്രമഹാസഭാ നേതാക്കളായ എം ഗീതാനന്ദനും സി കെ ജാനുവുമാണ് ഏറ്റവും ഒടുവിലായി എ എ പിയില്‍ ചേരുമെന്ന സൂചന നല്‍കിയത്. എന്നാല്‍ ആദിവാസി ഗോത്രമഹാസഭയുടെ യോഗത്തില്‍ തീരുമാനമായ ശേഷമേ ഇക്കാര്യത്തില്‍ അന്തിമമായ നിലപാട് ഉണ്ടാവൂ എന്ന് സി കെ ജാനു അറിയിച്ചു. സാധാരണക്കാര്‍ക്കുവേണ്ടിയാണ് എ എ പി പ്രവര്‍ത്തിക്കുന്നതെന്ന് സി കെ ജാനു പറഞ്ഞു. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ അവര്‍ പരിശ്രമിക്കുന്നുണ്ടെന്നും ജാനു പറഞ്ഞു.

വി എസ് അച്യുതാനന്ദന്റെ മുന്‍ പോഴ്‌സണല്‍ സ്റ്റാഫംഗം കെ എം ഷാജഹാന്‍ എ എ പിയില്‍ ചേരുന്നു എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ എഴുത്തുകാരായ സാറാ ജോസഫും ഒവി ഉഷയും എ എ പിയില്‍ ചേരുന്നതായി അറിയിച്ചിരുന്നു.