ദേഹാസ്വാസ്ഥ്യം: മുഖ്യമന്ത്രിക്ക് ആന്‍ജിയോഗ്രാം നടത്തി

Posted on: January 13, 2014 5:45 pm | Last updated: January 14, 2014 at 12:37 am

oommen chandyകോട്ടയം: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആന്‍ജിയോഗ്രാമിന് വിധേയനാക്കി. വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആന്‍ജിയോഗ്രാം നടത്തിയത്.

രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണം. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കാനിരുന്ന ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് തിരിക്കാനിരുന്നപ്പോഴാണ് മുഖ്യമന്ത്രിക്ക് ക്ഷീണം അനുഭവപ്പെട്ടത്. ഡോക്ടര്‍മാര്‍ രണ്ട് ദിവസത്തെ വിശ്രമം നിര്‍ദേശിച്ചു.

കേരളത്തിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കാനായി കോട്ടയത്തെത്തും.