ജര്‍മനിയില്‍ ചെറുവിമാനം തകര്‍ന്ന് നാലു മരണം

Posted on: January 13, 2014 6:30 am | Last updated: January 13, 2014 at 6:14 pm

germany

ബെര്‍ലിന്‍: ഇംഗ്ലണ്ടില്‍ നിന്നും പുറപ്പെട്ട ചെറുവിമാനം പടിഞ്ഞാറന്‍ ജര്‍മനിയില്‍ തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന നാലുപേരും മരിച്ചു.

സെസ്‌ന സൈറ്റേഷന്‍ ബിസിനസ് ജെറ്റാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇംഗ്ലണ്ടില്‍ നിന്നും ഫോറനിലേക്ക് വരികയായിരുന്നു വിമാനം. ചപ്പുചവറുകള്‍ കൂട്ടിയിട്ടയിടത്തേക്ക് ഇടിച്ചിറങ്ങിയ വിമാനം രക്ഷാപ്രവര്‍ത്തകര്‍ വരുമ്പോഴത്തേക്ക് കത്തിയമരുകയായിരുന്നു. മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.