കൊടുങ്ങല്ലൂര്‍ തമ്പുരാന്‍ ഗോദവര്‍മരാജ അന്തരിച്ചു

Posted on: January 12, 2014 5:05 pm | Last updated: January 12, 2014 at 5:05 pm

kodungallur valiya thamburanതൃശൂര്‍: കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാന്‍ കെ ഗോദവര്‍മ്മരാജ (93) അന്തരിച്ചു. രാജവര്‍മ നാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തിന് ശേഷം, 19 വര്‍ഷം മുമ്പാണ് കോവിലകത്തിന്റെ വലിയ തമ്പുരാനായി അദ്ദേഹം അവരോധിതനായത്.

1906ല്‍ കോടനാട് മനയില്‍ ഋഷഭദേവന്‍ നമ്പൂതിരിയുടെയും പുത്തന്‍കോവിലകത്ത് കുഞ്ഞിക്കുട്ടി തമ്പുരാട്ടിയുടെയും മകനായി ജനനം. തൃപ്പൂണിത്തുറ കോവിലകത്തെ അമ്മുത്തമ്പുരാട്ടിയായിരുന്നു ഭാര്യ.

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി.എ. ഇക്കണോമിക്‌സ് ബിരുദം കരസ്ഥമാക്കി. കൊടുങ്ങല്ലൂര്‍ കോവിലകത്തിന്റെ എല്ലാ ചടങ്ങുകള്‍ക്കും മുഖ്യകാര്‍മികത്വം വഹിക്കുന്നത് വലിയ തമ്പുരാനാണ്.