സ്ത്രീകള്‍ക്ക് നേരെയുളള അക്രമങ്ങള്‍ തടയുന്നതില്‍ മാധ്യമങ്ങള്‍ക്ക് സുപ്രധാന പങ്ക്: മന്ത്രി എ പി അനില്‍കുമാര്‍

Posted on: January 12, 2014 8:01 am | Last updated: January 12, 2014 at 8:01 am

മലപ്പുറം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ മാധ്യമങ്ങള്‍ക്കും പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.
മലപ്പുറം പ്രസ് ക്ലബ്ബും മഞ്ചേരി പി സരോജിനി അമ്മ സ്മാരക മഹിള സമാജവും ചേര്‍ന്ന് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഘടിപ്പിച്ച ഉജ്ജ്വല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് നഹ അധ്യക്ഷതവഹിച്ചു. പി ഉബൈദുല്ല എം എല്‍ എ, സമാജം പ്രസിഡന്റ് പ്രൊഫ പി ഗൗരി, പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് പ്രശാന്ത് നിലമ്പൂര്‍, ശോഭനാവിശ്വനാഥ് , ഡോ. പി സജിനി സംസാരിച്ചു. മനഷ്യക്കടത്തും നിയമവശങ്ങളും എന്ന വിഷയത്തില്‍ ഡി വൈ എസ് പി മോഹനചന്ദ്രനും മുഷ്യക്കടത്ത് സാമൂഹ്യ വിപത്ത് എന്ന വിഷയത്തില്‍ കെ കെ ജനാര്‍ദ്ദനനും ക്ലാസെടുത്തു. സുരേഷ് എടപ്പാള്‍ സ്വാഗതവും, സമാജം സെക്രട്ടറി കെ സി നന്ദിനി നന്ദിയും പറഞ്ഞൂ.