സിറാജ് ചീഫ് സബ് എഡിറ്റര്‍ ടി പി അബ്ദുല്‍ അസീസ് സഖാഫി അന്തരിച്ചു

Posted on: January 11, 2014 1:00 pm | Last updated: January 12, 2014 at 12:17 am

TP SAKAFIകോഴിക്കോട്: സിറാജ് ദിനപത്രം ചീഫ് സബ് എഡിറ്ററും എഴുത്തുകാരനുമായ ടി പി അബ്ദുല്‍ അസീസ് സഖാഫി -ടി പി വെള്ളലശ്ശേരി (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.

സിറാജ് ദിനപത്രത്തില്‍ 23 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച ടി പി എഡിറ്റോറിയലായിരുന്നു ഏറെക്കാലം കൈകാര്യം ചെയ്തിരുന്നത്. സിറാജ് വാരാന്ത്യപ്പതിപ്പായിരുന്ന ഫ്രൈഡേ ഫീച്ചറിന്റെ പത്രാധിപരും ടി പിയായിരുന്നു. വീഴ്ചയെ തുടര്‍ന്നുണ്ടായ പരുക്ക് മൂലം ഏതാനും മാസങ്ങളായി സിറാജില്‍ നിന്ന് അവധിയിലായിരുന്നു അദ്ദേഹം.

ജനാസ വൈകീട്ട് ആറ് മണിക്ക് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വെള്ളലശ്ശേരി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യിത്ത് നിസ്സക്കാരത്തിന് സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കി.

ഭാര്യ: സുഹ്റാബി. മക്കള്‍: ആബിദ് അലി, ആബിദ, ആരിഫ, ഫാത്തിമ ബിന്‍ജബിന്‍. മരുമകന്‍: ഖാലിദ് താത്തൂര്‍.