ജനത്തിരക്ക് അനിയന്ത്രിതം; കെജരിവാളിന്റെ ജന ദര്‍ബാര്‍ പിരിച്ചുവിട്ടു

Posted on: January 11, 2014 11:09 am | Last updated: January 12, 2014 at 12:17 am

jatha darbarന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനായി നടത്തി ജന ദര്‍ബാര്‍ പരാതിക്കാരുടെ അനിയന്ത്രിതമായ ഒഴുക്ക് മൂലം പിരിച്ചുവിട്ടു. നൂറുകണക്കിന് ആളുകളാണ് പരാതികളുമായി ജനതാ ദര്‍ബാറിനെത്തിയത്. ഇവരുടെ തിരക്ക് അനിയന്ത്രിതമായതോടെയാണ് അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ ദര്‍ബാര്‍ അവസാനിപ്പിക്കാന്‍ കെജരിവാള്‍ തീരുമാനിച്ചത്.

ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാന്‍ ജനതാ ദര്‍ബാര്‍ സംഘടിപ്പിക്കും എന്നത്. സെക്രട്ടറിയേറ്റിലെ വി ഐ പി കവാടം അടക്കം തുറന്നാണ് പരാതിക്കാരെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്. എന്നാല്‍ പോലീസ് ബാരിക്കേഡുകളടക്കം തകര്‍ത്ത് വന്‍ ജനക്കൂട്ടമാണ് സെക്രട്ടറിയേറ്റ് അങ്കണത്തിലേക്കെത്തിയത്.

തിരക്ക് കനത്തതോടെ കെജരിവാളിനെ സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ സ്ഥലത്ത് നിന്ന് മാറ്റിയിരുന്നു. പിന്നീട് മറ്റുമന്ത്രിമാരും പരാതി സ്വീകരിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു.