പാമോലിന്‍ കേസ്: സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് ആഭ്യന്തര മന്ത്രി

Posted on: January 10, 2014 6:31 pm | Last updated: January 10, 2014 at 11:47 pm

ramesh chennithalaതിരുവനന്തപുരം: പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തടഞ്ഞ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തളളിയിരുന്നു. പൊതുതാല്‍പര്യത്തിനും സാമൂഹിക നീതിക്കും എതിരാണ് സര്‍ക്കാരിന്റെ ആവശ്യമെന്ന് കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം 22 ലേക്ക് മാറ്റിയിട്ടുണ്ട.

അതേസമയം കേസില്‍ സര്‍ക്കാര്‍ ഹര്‍ജി തള്ളിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വീഴ്ച മൂലമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ ആരോപിച്ചു. മനസാക്ഷിയുണ്ടെങ്കില്‍ തിരുവഞ്ചൂര്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് മുസ്തഫ ആവശ്യപ്പെട്ടു.