എസ് എസ് എഫ് ഡിവിഷന്‍ മീലാദ് സമ്മേളനം ഇന്ന്‌

Posted on: January 10, 2014 12:52 pm | Last updated: January 10, 2014 at 12:52 pm

മഞ്ചേരി: എസ് എസ് എഫ് മഞ്ചേരി ഡിവിഷന്‍ മീലാദ് സമ്മേളനം ഇന്ന് വൈകീട്ട് നാല് മണി മുതല്‍ ഒതായിയില്‍ നടക്കും. സമ്മേളനം പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ആദര്‍ശ പ്രഭാഷണം നടത്തും.

മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണവും എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ പ്രമേയ പ്രഭാഷണവും നടത്തും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പ്രൊഫ .കെ എം എ റഹീം, കെ സൈനുദ്ദീന്‍ സഖാഫി, അലവി ദാരിമി ചെറുകുളം, ശിഹാബുദ്ദീന്‍ സഖാഫി പെരുമുക്ക്, പി കെ മുഹമ്മദ് ഷാഫി, ഹസൈനാര്‍ സഖാഫി പ്രസംഗിക്കും.

എടവണ്ണപ്പാറ: അരീക്കോട് ഡിവിഷന്‍ മീലാദ് സമ്മേളനം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് അരീക്കോട് നടക്കും.
ഡിവിഷന്‍ പ്രസിഡന്റ് കെ മുഹമ്മദ് ശരീഫ് സഖാഫിയുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമേയം, ആദര്‍ശം എന്നീ വിഷയങ്ങളില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ശിഹാബുദ്ദീന്‍ സഖാഫി പെരുമുക്ക് പ്രഭാഷണം നടത്തും. കേരളത്തിലെ പ്രഗത്ഭ ബുര്‍ദസംഘം അവതരിപ്പിക്കുന്ന ഖസ്വീദത്തുല്‍ ബുര്‍ദ ആലാപനവും നടക്കും. വൈകുന്നേരം 5.30ന് മീലാദ് സമ്മേളനം സമാപിക്കും.

കൊണ്ടോട്ടി: കൊണ്ടോട്ടി ഡിവിഷന്‍ മീലാദ് സമ്മേളനം ഇന്ന് കൊണ്ടോട്ടിയില്‍ നടക്കും. മീലാദ് റാലി നാല് മണിക്ക് ഓമാനൂര്‍ ശുഹദാ മഖ്ബറ സിയാരത്തൊടെ ആരംഭിക്കും. മെയിന്‍ റോഡ് , ജനത ബസാര്‍ , ബൈ പാസ് വഴി എസ് ബി ടിക്ക് സമീപമുള്ള സമ്മേളന നഗരിയില്‍ സമാപിക്കും.
6.30ന് നടക്കുന്ന മിലാദ് സമ്മേളനം സമസ്ത സെക്രട്ടരി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എം ജീദ് അരിയല്ലൂര്‍ സംസാരിക്കും. തുടര്‍ന്ന് ബുര്‍ദാ ആസ്വാദന സദസ് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ബശീര്‍ സഖാഫി, കെ കെ നൗഷാദ്, ഇബ്‌റാഹീം മുണ്ടക്കല്‍ പങ്കെടുത്തു.