ആറന്‍മുള വിമാനത്താവളം ക്ഷേത്രത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

Posted on: January 10, 2014 10:35 am | Last updated: January 10, 2014 at 11:10 am

aranmula..കൊച്ചി: ആറന്‍മുള വിമാനത്താവളം ക്ഷേത്രത്തെ ബാധിക്കുമെന്ന് അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്. ഭാവി തലമുറക്ക് ഭീഷണിയാണ് വിമാനത്താവളം. പരിസ്ഥിതിയെ സാരമായി ബാധിക്കുന്ന തരത്തിലാണ് വിമാനത്താവളത്തിന്റെ നിര്‍മിതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബ്ദമലിനീകരണങ്ങള്‍ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസ്സമാവും. കൊടിമരങ്ങളില്‍ അപകടസൂചനാ ലൈറ്റ് സ്ഥാപിക്കേണ്ടിവരും. ഇത് തന്ത്രവിധിക്ക് എതിരാണ്. ഇതെല്ലാം ക്ഷേത്രത്തിന്റെ പവിത്രതയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാടങ്ങള്‍ നികത്തുന്നത് പമ്പയില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ഇത് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആറന്‍മുള ക്ഷേത്രത്തിനെ ഒരു തരത്തിലും വിമാനത്താവള പദ്ധതി ബാധിക്കില്ലെന്ന് കെ ജി എസ് ഗ്രൂപ്പ് നേരത്തെ അവകാശപ്പെട്ടിരുന്നു.