ശനിയാഴ്ച ബേങ്കുകള്‍ പ്രവര്‍ത്തിക്കില്ല

Posted on: January 9, 2014 9:09 pm | Last updated: January 9, 2014 at 9:09 pm

അബൂദാബി: രാജ്യത്തെ ബേങ്കുകള്‍ക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്ന് സെന്‍ട്രല്‍ ബേങ്ക്. നബിദിനത്തോടനുബന്ധിച്ചുള്ള അവധിയാണ് ബേങ്കുകള്‍ക്ക് ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ മുഴുവന്‍ ബേങ്കുകള്‍ക്കും അയച്ചതായും ഞായാറാഴ്ച ബേങ്കുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും സെന്‍ട്രല്‍ ബേങ്കിന്റെ പത്ര കുറിപ്പില്‍ പറയുന്നു. അവധിക്കാര്യം ഉപഭോക്താക്കളെ വ്യക്തമായി അറിയിക്കണമെന്നും എ ടി എമ്മുകളില്‍ ഒഴിവു ദിവസത്തില്‍ ഉപയോഗത്തിനാവശ്യമായ പണമുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മുഴുവന്‍ ബേങ്കുകളോടും സെന്‍ട്രല്‍ ബേങ്ക് അറിയിച്ചു.