ഗാന്ധിജിയുടെ കൊച്ചുമകളും നാലു മലയാളികളുമടക്കം 13 പേര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്

Posted on: January 9, 2014 8:48 pm | Last updated: January 9, 2014 at 8:48 pm

ന്യൂഡല്‍ഹി: പന്ത്രണ്ടാമത് പ്രവാസി ദിവസിലെ പ്രവാസി ഭാരതീയ സമ്മാന്‍ ഇന്ന് വിതരണം ചെയ്യും. ഗാന്ധിജിയുടെ കൊച്ചുമകള്‍ അടക്കം പതിമൂന്ന് പേര്‍ക്കാണ് ഇത്തവണ അവാര്‍ഡ്. ഇതില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെയാണിത്. സൗത്ത് ആഫ്രിക്കയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ഗാന്ധിജിയുടെ കൊച്ചുമകള്‍ ഇളാ ഗാന്ധി, മലയാളികളായ അബുദാബിയിലെ ലൈഫ് ലൈന്‍ ഗ്രൂപ്പ് എം.ഡി ഡോ. ഷംസീര്‍ വയലില്‍, യു.എ.ഇ യിലെ പ്രൊട്ടക്ഷന്‍ ഓഫ് ഏഷ്യാ പെസഫിക് അമേരിക്കന്‍ ഡെമോക്രാഫ്റ്റ് ചെയര്‍മാന്‍ പാര്‍ത്ഥപിള്ള, സൗദി അറേബ്യയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട്, വ്യവസായി വര്‍ഗീസ് കുര്യന്‍ എന്നീ മലയാളികളും ഉള്‍പ്പെടുന്ന പതിമൂന്ന് പേരാണ് അവാര്‍ഡ് ജേതാക്കളായത്. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് ഇവര്‍ അവാര്‍ഡ് ഏറ്റുവാങ്ങും.