വിചാരണ നീട്ടിവെക്കാനുള്ള ദേവയാനിയുടെ അപേക്ഷ യു എസ് തള്ളി

Posted on: January 9, 2014 11:40 am | Last updated: January 9, 2014 at 11:42 am

devayaniന്യൂയോര്‍ക്ക്: വിസ തട്ടിപ്പുസംബന്ധിച്ച കേസില്‍ വിചാരണ നീട്ടിവെക്കണമെന്ന ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയുടെ ആവശ്യം യു എസിലെ ഫെഡറല്‍ ജഡ്ജ് തള്ളി. ജനുവരി 13നുള്ള വിചാരണ നീട്ടിവെക്കണമെന്നാണ് ദേവയാനി അപേക്ഷിച്ചത്. യു എസിലെ സതേണ്‍ ജില്ലാ കോടതിയിലെ ജഡ്ജ് സാറാ നെറ്റ്‌ബേണ്‍ ആണ് അപേക്ഷ തള്ളിയത്. ഖോബ്രഗഡെക്കുവേണ്ടി അഭിഭാഷകന്‍ ഡാനിയല്‍ അര്‍ഷാക്കാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റൊരു വഴി നേക്കാനാണ് തീരുമാനമെന്ന് അര്‍ഷാക്ക് പറഞ്ഞു. യു എസ് നിയമമനുസരിച്ച് 30 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ മേല്‍ കുറ്റം ചുമത്തണം.