Ongoing News
നാലു സ്വര്‍ണം; കേരളം മുന്നോട്ട്
റാഞ്ചി: അവഗണനയുടെ ട്രാക്കില്‍ രണ്ട് ദിവസം യാത്ര ചെയ്ത് റാഞ്ചിയിലെത്തിയ കേരളത്തിന്റെ മക്കള്‍ കുതിപ്പ് തുടങ്ങി. ദേശീയ സ്‌കൂള് കായികമേളയില്‍ നാല് സ്വര്‍ണവും ദേശീയ റെക്കോര്‍ഡുമായാണ് കേരളം ആദ്യദിനം അവസാനിപ്പിച്ചത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ കോട്ടയം ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ എം പി സംഗീത ദേശീയ റെക്കോര്‍ഡ് നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ ചാമ്പ്യന്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ പി യു ചിത്ര, ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സെയ്ന്റ് ജോണ്‍സ് സ്‌കൂളിലെ കെ ആര്‍ ആതിര, സീനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ പി വി സുഹൈല്‍ എന്നിവരാണ് കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയത്. ഈയിനത്തില്‍ കെ ജെ ജോസ് വെള്ളി നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വെങ്കലം കേരളം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വെള്ളിയും കേരളം നേടി.