മുശര്‍റഫിന്റെ ഫ്‌ളാറ്റ് വിറ്റിട്ടില്ലെന്ന് വക്താവ്‌

Posted on: January 8, 2014 12:15 am | Last updated: January 8, 2014 at 12:18 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍ഫിന്റെ ലണ്ടനിലെ ആഡംബര ഫഌറ്റ് വിറ്റുവെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ വക്താവ് നിഷേധിച്ചു. പാക്കിസ്ഥാന്‍ വംശജനായ അമേരിക്കന്‍ വ്യവസായി വന്‍തുകക്ക് മുശറഫിന്റെ ഫഌറ്റ് വാങ്ങിയതായി അവകാശപ്പെട്ടിരുന്നു.
ഫഌറ്റ് വിറ്റുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് മുശര്‍റഫിന്റെ ലണ്ടനിലെ വക്താവ് പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പരസ്യ വെബ്‌സൈറ്റില്‍ ഫഌറ്റ് വില്‍പ്പനചെയ്യുന്നുവെന്ന പരസ്യം വന്നതെങ്ങിനെയെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജാ ഖാലിദ് പര്‍വേസ് എന്നയാള്‍ താന്‍ ഫഌറ്റ് വാങ്ങിയെന്ന് അവകാശപ്പെട്ടതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി വക്താവ് രംഗത്തെത്തിയത്.