വിവാഹ പൂര്‍വ ലൈംഗിക ബന്ധം; കോടതി വിധി രാജ്യത്തിന്റെ അന്തസുയര്‍ത്തുന്നത്: എസ് വൈ എസ്‌

Posted on: January 7, 2014 1:26 pm | Last updated: January 7, 2014 at 1:26 pm

മലപ്പുറം: വിവാഹ പൂര്‍വ ലൈംഗിക ബന്ധം സംബന്ധിച്ച കോടതി വിധി രാജ്യത്തിന്റെ പാരമ്പര്യവും അന്തസുമുയര്‍ത്തുന്നതാണെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പാശ്ചാത്യന്‍ സംസ്‌കാരങ്ങളുടെ വൈകൃതങ്ങള്‍ പുല്‍കാന്‍ വെമ്പല്‍ കൊള്ളന്ന യുവ തലമുറയെ വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ് വിധി.
യുവതയെ സാദാചാര ബോധത്തിലേക്കും ധാര്‍മികതയിലേക്കും തിരിച്ചു നടത്താന്‍ പര്യാപ്തമായ കോടതി വിധിയെ സ്വാഗതം ചെയ്യാന്‍ മുഴുവന്‍ മനുഷ്യ സ്‌നേഹികളും തയ്യാറാകണം. കുത്തഴിഞ്ഞ ലൈംഗികതയും സ്വവര്‍ഗരതി പോലുള്ള അധാര്‍മിക പ്രവര്‍ത്തനങ്ങളും ഒരു കാരണവശാലും അനുവദിക്കരുത്.
സ്വന്തം ശരീരവും അഭിമാനവും സംരക്ഷിക്കാനുള്ള ബാധ്യത വിസ്മരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തടയപെടണമെന്നും യോഗം ആവശ്യപ്പെട്ടു. പി കെ എം സഖാഫി അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ മാസ്റ്റര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അലവി സഖാഫി, പി അലവി കുട്ടിഫൈസി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, എം അബൂബക്കര്‍ മാസ്റ്റര്‍, ടി അലവി പുതുപറമ്പ്, കെ പി ജമാല്‍, സി കെ യു മൗലവി മോങ്ങം, പി എച്ച് അബ്ദുറഹ്മാന്‍ ദാരിമി, പി കെ മുഹമ്മദ് ബശീര്‍ സംബന്ധിച്ചു.