ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം; അനൂപ് ജേക്കബിനെതിരെ ബിന്ദു കൃഷ്ണ

Posted on: January 6, 2014 12:50 pm | Last updated: January 6, 2014 at 12:53 pm

bindu krishnaതിരുവനന്തപുരം: ഭക്ഷ്യവകുപ്പിനെതിരെ ആഞ്ഞടിച്ച് മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ഭക്ഷ്യവകുപ്പ് വന്‍ പരാജയമാണെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം. സര്‍ക്കാറിന്റെ വിപണി ഇടപെടല്‍ ഫലപ്രദമല്ല. സഹകരണവകുപ്പിനും കൃഷിവകുപ്പിനും വീഴ്ചപറ്റിയെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.

പാചകവാതകത്തിന്റെയടക്കം വിലക്കയറ്റത്തില്‍ സംസ്ഥാനം പൊറുതി മുട്ടിയിരിക്കുകയാണ്. വിപണിയിലുള്ള സര്‍ക്കാറിന്റെ ഇടപെടല്‍ ഫലപ്രദമല്ല എന്ന് പല കോണില്‍ നിന്നും ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിലെ ഉന്നത നേതാവ് വകുപ്പുകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.