Connect with us

Kerala

പാചകവാതക വിലവര്‍ധന: പ്രതിപക്ഷം ഇറങ്ങിപ്പോയി

Published

|

Last Updated

തിരുവനന്തപുരം: പാചകവാതക വിലവര്‍ധന സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. സോളാര്‍ പ്രശ്‌നം പോലെ വിലക്കയറ്റപ്രശ്‌നം കൈകാര്യം ചെയ്യാമെന്ന് വിചാരിക്കേണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ ഇറങ്ങിപ്പോവുന്നതിനുമുമ്പ് പറഞ്ഞു. സി പി എം നേതാവ് തോമസ് ഐസക്കാണ് നോട്ടീസ് നല്‍കിയത്.

ആധാറിന്റെ പേരില്‍ സബ്‌സിഡി നിഷേധിക്കരുതെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ടെന്ന് തോമസ് ഐസക്ക് പറഞ്ഞു. 9 സിലിണ്ടറുകള്‍ നല്‍കാമെന്നിരിക്കെ ആറു സിലിണ്ടറുകള്‍ മാത്രമേ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് കിട്ടുന്നുള്ളൂ. എന്നാല്‍ സബ്‌സിഡിക്ക് പുറത്തുള്ളവരെ മാത്രമേ വിലവര്‍ധന ബാധിക്കൂ എന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇന്ധന വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് പുനഃപരിശോധിക്കാന്‍ സര്‍ക്കാറിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അനൂപ് ജേക്കബ് പറഞ്ഞു.