ബി പി എല്‍ പട്ടിക വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി

Posted on: January 6, 2014 10:02 am | Last updated: January 7, 2014 at 7:34 am

niyamasabha_3_3തിരുവനന്തപുരം: ബി പി എല്‍ പട്ടിക വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര പരിധി ബാധകമാക്കില്ല. ബി പി എല്‍-എ പി എല്‍ പരിധി വിഭജനം അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ട്രയിനുകളിലെ സുരക്ഷസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി ട്രെയിനുകളിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ സി സി ടി വി സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് ചെന്നിത്തല നിയമസഭയെ അറിയിച്ചു. വനിതാ കംപാര്‍ട്ടമെന്റ് മധ്യഭാഗത്തേക്ക് മാറ്റുന്ന കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ചെന്നിത്തല പറഞ്ഞു. സൗമ്യ വധക്കേസില്‍ വിധി പറയവേ വനിതാ കംപാര്‍ട്ടമെന്റ് ട്രെയിനിന്റെ മധ്യഭാഗത്താക്കണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.