വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധം അധാര്‍മ്മികമെന്ന് കോടതി

Posted on: January 5, 2014 10:37 am | Last updated: January 6, 2014 at 10:03 am

court-hammerന്യൂഡല്‍ഹി: വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധം അധാര്‍മ്മികമാണെന്ന് ഡല്‍ഹി കോടതി. ലോകത്തെ ഒരു മതവും വിവാഹ പൂര്‍വ്വ ലൈംഗികതയെ അംഗീകരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കുറ്റാരോപിതനായ യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദ്ര ഭട്ട് സുപ്രധാനമായ പ്രസ്തമാവന നടത്തിയത്. വിവാഹം കഴിക്കാമെന്ന ഉറപ്പിന്‍മേല്‍ ലൈംഗിക ബന്ധം പുലര്‍ത്തുകയും പിന്നീട് യുവാവ് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്താല്‍ അത് ലൈംഗികാത്രികമമായി കണക്കാക്കാനാവില്ല.

പ്രായപൂര്‍ത്തിയാവുകയും വിദ്യാസമ്പന്നയും ജോലിക്കാരിയുമായ ഏതെങ്കിലും യുവതി ഭാവിയിലെ വിവാഹ വാഗ്ദാനത്തില്‍ വിശ്വസിച്ച് നടത്തുന്ന ലൈംഗിക ബന്ധങ്ങള്‍ അവരുടെ മാത്രം ഉത്തവാദിത്വത്തില്‍ വരുന്ന കാര്യമാണ്. വിവാഹ വാഗ്ദാനമെന്ന് യാതൊരു ഉറപ്പുമില്ലാത്ത കാര്യമാണ്. അതിനാല്‍ ഇത്തരം ബന്ധങ്ങളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് യുവതികള്‍ ബോധവതികളായിരിക്കണം.

ഭാവിയില്‍ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും താന്‍ ചെയ്യുന്നത് തീര്‍ത്തും അധാര്‍മ്മികമായ പ്രവണതയാണെന്നും ലോകത്തെ മുഴുവന്‍ മതങ്ങളുടേയും മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വിശദീകരിച്ചു.