ദേശീയ സ്‌കൂള്‍ ഗെയിംസ്: കേരളാ താരങ്ങള്‍ക്ക് പ്രത്യേക കോച്ച് അനുവദിച്ചു

Posted on: January 5, 2014 9:54 am | Last updated: January 6, 2014 at 7:30 am

athleticsകൊച്ചി: ദേശീയ സ്‌കൂള്‍ മീറ്റിനായി റാഞ്ചിയിലേക്ക് പോവുന്ന കേരള താരങ്ങള്‍ക്ക് പ്രത്യേക കോച്ച് അനുവദിച്ചു. താരങ്ങള്‍ യാത്ര ചെയ്യുന്ന ട്രെയിനില്‍ അഡീഷണല്‍ കോച്ച് ഘടിപ്പിക്കുകയായിരുന്നു. താരങ്ങളെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യിക്കുന്ന അധികൃതരുടെ നടപടി വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് എം ബി രാജേഷ് എം പി നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പ്രത്യേക കോച്ച് അനുവദിക്കാന്‍ തീരുമാനമായത്.

കൊച്ചിയില്‍ നിന്നും ധന്‍ബാത് എക്‌സ്പ്രസിലാണ് കായിക താരങ്ങളും ഒഫീഷ്യലുകളും അടങ്ങുന്ന സംഘം പുറപ്പെട്ടത്. താരങ്ങളും ഒഫീഷ്യലുകളുമടക്കം 140 അംഗങ്ങളാണ് കേരള ടീമിലുള്ളത്.