Connect with us

Palakkad

സ്‌കൂള്‍ കലോത്സവം : ഊട്ടുപുരക്ക് കാല്‍ നാട്ടി

Published

|

Last Updated

പാലക്കാട്:സംസ്ഥാനകലോത്സവത്തിന് വിക്‌ടോറിയ കോളജ് മൈതാനത്തില്‍ ഊട്ടുപുരയുടെ കാല്‍നാട്ടുകര്‍മം ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു.
സ്വാദിഷ്ടമായഭക്ഷണം നല്‍കുകയാണ് മനുഷ്യന്റെ ഹൃദയത്തിലേക്ക് ചെല്ലാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
മാലിന്യപ്രശ്‌നം മുതല്‍ പാലക്കാടിന്റെ പ്രാദേശിക പ്രശ്‌നങ്ങളൊന്നും കലോത്സവത്തെ ബാധിക്കാതിരിക്കാനുള്ള സഹകരണം എല്ലാവരുടെഭാഗത്തുനിന്നുമുണ്ടാകണം.
കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാഭരണകൂടത്തിന്റെഭാഗത്തുനിന്നുള്ള എല്ലാ സഹായസഹകരണങ്ങളും ജില്ലാകലക്ടര്‍ വാഗ്ദാനം ചെയ്തു.—————
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കലോത്സവ സ്റ്റേജ് പന്തല്‍ ചെയര്‍മാനുമായ കെ ഇ ഹനീഫ അധ്യക്ഷത വഹിച്ചു. കലോത്സവത്തില്‍ എല്ലാകാര്യത്തിലും സുതാര്യമായ സമീപനമുണ്ടാകുമെന്ന് ഡി പി ഐ ബിജുപ്രഭാകര്‍ പറഞ്ഞു.
ഒരു ലക്ഷത്തിനു മുകളിലുള്ള ടെന്ററുകള്‍ക്ക് പത്രപരസ്യം നല്‍കും. അതത് കണ്‍വീനര്‍മാരുടെ സാന്നിധ്യത്തില്‍ മാത്രമേ ടെന്റര്‍ തുറക്കുകയുള്ളൂ.
കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ ധാരാളം ആളുകള്‍ വരുന്ന വേദിയായതിനാല്‍ അനുഭവസമ്പത്തുള്ള ആളുകളെയാണ് പന്തല്‍പണി ഏല്‍പ്പിച്ചിട്ടുള്ളത്.
മാനദണ്ഡത്തില്‍ പറയുന്ന പോലെ കുറഞ്ഞ തുക മാത്രമല്ല സുരക്ഷ കൂടി കണക്കിലെടുത്തിട്ടുണ്ട്.ഭക്ഷ്യസുരക്ഷാകമ്മീഷണറെന്ന നിലയ്ക്ക് ജില്ലയില്‍ ഫുഡ് സേഫ്റ്റി സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്ന് ഡി പി ഐ പറഞ്ഞു.———
——നഗരസഭാ ചെയര്‍മാന്‍ എ അബ്ദുള്‍ ഖുദ്ദൂസ്, കൗണ്‍സിലര്‍ വിശ്വനാഥന്‍,ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ പി ഹരിഗോവിന്ദന്‍, പിന്നാക്ക ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ എസ ശിവരാമന്‍,ഭക്ഷണക്കമ്മിറ്റി വൈസ് ചെയര്‍മാന്‍ പി ബാലഗോപാലന്‍, പ്രിന്‍സിപ്പാള്‍ അബൂബക്കര്‍, മുന്‍നഗരസഭാ ചെയര്‍പേഴ്‌സണ്‍ രമണീഭായ്,എ കെ അബ്ദുള്‍ ഹക്കീം, ഡി ഡി എം ഐ സുകുമാരന്‍ ദിനകരന്‍, ഷാജു, തോമസ് മാത്യു പങ്കെടുത്തു.—————