ഇറാഖില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 7,818 സാധാരണക്കാര്‍

Posted on: January 4, 2014 12:49 am | Last updated: January 4, 2014 at 12:49 am

Iraq violenceബഗ്ദാദ്: കഴിഞ്ഞ വര്‍ഷം ഇറാഖിലുണ്ടായ ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലുമായി 7,818 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സമീപ കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായ വര്‍ഷമാണ് 2013 എന്നും യു എന്‍. യു എന്‍ വക്താക്കള്‍ പുറത്തിറക്കിയ കണക്കിലാണിത്. സുരക്ഷാ ഉദ്യോഗസ്ഥരെക്കൂടി ചേര്‍ത്താല്‍ മൊത്തം മരണ സംഖ്യ 8,868 വരും. ഡിസംബറില്‍ മാത്രം 661 സാധാരണക്കാരും 98 പോലീസുകാരുമാണ് ദുരന്തത്തിനിരയായത്. ഇറാഖി സര്‍ക്കാറിന്റെ ഔദ്യാഗിക രേഖ പ്രകാരം വിവിധ സംഭവങ്ങളിലായി രാജ്യത്ത് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ കഴിഞ്ഞ വര്‍ഷം 7,154 പേര്‍ മരിച്ചിട്ടുണ്ട്.