Connect with us

Ongoing News

ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ വിശ്വാസവോട്ട് നേടി

Published

|

Last Updated

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹി നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. 32 നെതിരെ 37 വോട്ടുകള്‍ നേടിയാണ് ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെ തങ്ങളുടെ ആദ്യ കടമ്പ കടന്നത്. കോണ്‍ഗ്രസ് അംഗങ്ങളെല്ലാം സര്‍ക്കാറിനെ പിന്തുണച്ചു.

70 അംഗ നിയസഭയില്‍ കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്. ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റുകളാണുള്ളത്. എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസും ജനതാദള്‍ (യു) വിന്റെ ഒരംഗവും പിന്തുണച്ചതാണ് ആം ആദ്മിക്ക് വിശ്വാസ വോട്ട് നേടാന്‍ സഹായകരമായത്.

സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. മനീന്ദര്‍ സിംഗ് ധീര്‍ ആണ് ആം ആദ്മിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.

Latest