പദവി ഉപയോഗിച്ച് താന്‍ മക്കളെ രക്ഷിച്ചിട്ടില്ല: ശശി തരൂര്‍

Posted on: January 1, 2014 7:45 pm | Last updated: January 1, 2014 at 7:45 pm

shashi_tharoor1തിരുവനന്തപുരം: പദവി ഉപയോഗിച്ച് താന്‍ മക്കളെ രക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍. തന്റെ രണ്ട് മക്കളും ന്യൂയോര്‍ക്കിലാണ് ഉള്ളത്. ബന്ധുക്കള്‍ക്ക വേണ്ടിയും വഴിവിട്ട പ്രവര്‍ത്തനം നടത്തിയിട്ടില്ല. സുബ്രഹ്മണ്യ സ്വാമിയെ ആരും വിശ്വസിക്കില്ല. തെളിവുണ്ടെങ്കില്‍ അദ്ദേഹം ഹാജറാക്കട്ടെയെന്നും തരൂര്‍ പറഞ്ഞു. മകനെ യുഎഇയിലെ ജയിലില്‍ നിന്നും കേന്ദ്ര മന്ത്രി പദവി ഉപയോഗിച്ച് രക്ഷപ്പെടുത്തിയെന്ന് സുബ്രഹ്മണ്യ സ്വാമി ആരോപിച്ചിരുന്നു. മൂന്ന മാസം മുമ്പാണ് സംഭവം നടന്നത്്. തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. രേഖകള്‍ മൂന്ന ദിവസത്തിനകം ഹാജറാക്കുമെന്നും സുബ്രഹ്മണ്യ സ്വാമി പറഞ്ഞു.