വകുപ്പ് മാറ്റം കൊണ്ട് യു ഡി എഫിലെ പ്രശ്‌നം തീരില്ല: പിണറായി

Posted on: January 1, 2014 6:13 pm | Last updated: January 1, 2014 at 6:21 pm

pinarayiതിരുവനന്തപുരം: മന്ത്രി സഭയില്‍ മാറ്റം വരുത്തി വകുപ്പ് വീതം വെപ്പ് നടത്തിയതുകൊണ്ട് കൊണ്ഗ്രസ്സിലെയോ യു ഡി എഫിലെയോ പ്രശ്‌നങ്ങള്‍ തീര്‍ക്കാം എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് പിണറായി ഇക്കാര്യം പറയുന്നത്.

ആഭ്യന്തര വകുപ്പും അത് കൈകാര്യം ചെയ്ത മന്ത്രിയുമാണ് യു ഡി എഫ് സര്‍ക്കാരിനെ ബാധിച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എന്നാണ് വകുപ്പ് മാറ്റത്തിലൂടെ ഇപ്പോള്‍ കോണ്ഗ്രസ്സ് നേതൃത്വം വ്യക്തമാക്കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതിസന്ധിയില്‍ എത്തിച്ച ആ തെറ്റുകള്‍ എന്തെന്ന് കോണ്ഗ്രസ്സ് നേതൃത്വം ജനങ്ങളോട് തുറന്നു പറയണം. ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുന്നുണ്ടോ എന്ന് വകുപ്പ് നഷ്ടപ്പെട്ട മന്ത്രി വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

2013 നവംബര്‍ 17നാണ് പിണറായി ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയത്. ഇതിന് ശേഷ‌ം ഇന്ന് മുതലാണ് പോസ്റ്റിംഗ് തുടങ്ങിയത്. പുതുവത്സര ആശ‌ംസയാണ് ആദ്യ പോസ്റ്റ്.