ആറന്മുള: മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Posted on: January 1, 2014 5:00 pm | Last updated: January 1, 2014 at 11:34 pm

aranmula...കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കെ ജി എസ് ഗ്രൂപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പദ്ധതിക്ക് അനുമതി ലഭിച്ച് ഉള്‍പ്പെടെ എല്ലാ രേഖകളും ഹാജരാക്കാനാണ് നിര്‍ദേശം. ഇതിന് ഈ മാസം പത്ത് വരെ കോടതി സമയം അനുവദിച്ചു.

വിമാനത്താവള നിര്‍മാണത്തിന്റെ ഭാഗമായി പാര്‍ഥസാരഥി ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഉയരം കുറക്കണമെന്ന കെ ജി എസ് നിര്‍ദേശത്തിനെതിരായ കേസ് പരിഗണിക്കുകയായിരുന്നു കോടതി.