Connect with us

Gulf

ആര്‍ എസ് സി മീലാദ് ബുക് ടെസ്റ്റ് ഫെബ്രുവരി 7ന്‌

Published

|

Last Updated

ദുബൈ: മീലാദിനോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന വിജ്ഞാന പരീക്ഷ (ബുക് ടെസ്റ്റ്) ഫെബ്രുവരി ഏഴിന് ഗള്‍ഫിലെ അമ്പതു കേന്ദ്രങ്ങളില്‍ നടക്കും.
പ്രവാചകരെക്കുറിച്ചുള്ള പുസ്തകം അടിസ്ഥാനമാക്കി എല്ലാ വര്‍ഷവും നടക്കുന്ന പരീക്ഷയില്‍ ഈ വര്‍ഷം ഐ പി ബി പ്രസിദ്ധീകരിച്ച കോടമ്പുഴ ബാവ മുസ്‌ലിയാരുടെ “കാത്തിരുന്ന പ്രവാചകന്‍” എന്ന പുസ്തകമാണ്അവലംബമാക്കുന്നത്. ഗള്‍ഫില്‍ 25,000 പുസ്തകങ്ങള്‍ പ്രത്യേകം അച്ചടിച്ച് അനുവാചകര്‍ക്കിടയില്‍ വിതരണം ചെയ്താണ് പരീക്ഷ നടത്തുന്നത്.
പുസ്തകത്തിനൊപ്പം വിതരണം ചെയ്യുന്ന തുറന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി ഒന്നാം ഘട്ട പരീക്ഷയില്‍ മികവു പുലര്‍ത്തുന്നവരെ പങ്കെടുപ്പിച്ചാണ് രണ്ടാംഘട്ട പരീക്ഷ നടക്കുക. മീലാദ് കാലത്ത് തിരുനബിയെ കൂടുതല്‍ വായിക്കാനും പ്രവാചകരുടെ സാംസ്‌കാരിക സന്ദേശം അറിയാനും പ്രവാസി മലയാളികള്‍ക്ക് അവസരമൊരുക്കാനാണ് കൃതികളെ അടിസ്ഥാനമാക്കി പരീക്ഷ സംഘടിപ്പിക്കുന്നതെന്ന് കണ്‍ട്രോളര്‍ ജാബിറലി പത്തനാപുരം അറിയിച്ചു. വിജയികള്‍ക്ക് ജി സി സി, നാഷണല്‍, സോണ്‍ തലങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കും.
ഗള്‍ഫ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോളറുടെ നേതൃത്വത്തില്‍ നാഷണലുകളില്‍ ചീഫുമാരും സോണ്‍, സെക്്ടര്‍ ഘടകങ്ങളില്‍ കോഒഡിനേറ്റര്‍മാരുമാണ് പരീക്ഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്. എല്ലാ രാജ്യത്തും ബുക് ടെസ്റ്റിനുള്ള ഒരുക്കം പൂര്‍ത്തിയായിട്ടുണ്ട്. പുസ്തകങ്ങള്‍ വിതരണത്തിനു തയാറായിട്ടുണ്ട്.

---- facebook comment plugin here -----

Latest