Connect with us

Malappuram

ഗ്രാന്റ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവെല്‍: ജില്ലാതല നറുക്കെടുപ്പ് ഇന്ന്

Published

|

Last Updated

മലപ്പുറം: കേരള വ്യാപാരി വ്യവസായി ലോജിസ്റ്റിക് പാര്‍ട്ട്ണറായി ആരംഭിച്ച ഗ്രാന്റ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ ഏഴാം സീസണിന്റെ ആദ്യ ജില്ലാതല നറുക്കെടുപ്പ് ഇന്ന് വൈകീട്ട് അഞ്ചിന് വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ ടൗണ്‍ഹാള്‍ പരിസരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരൂര്‍ ചേംബര്‍ കൊമേഴ്‌സ് ആണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ സീസണില്‍ ആകെ 361 പരം സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കെ വി വി ഇ എസ് നേതൃത്വത്തില്‍ യൂണിറ്റ് അടിസ്ഥാനത്തില്‍ രജിസ്‌ട്രേഡ് ചെയ്ത് നടത്തുന്ന ഇത്തവണ ജില്ലയില്‍ ഇതിനകം പതിനായിരത്തില്‍ അധികം വ്യാപാരികള്‍ പങ്കാളികളായി. 13 ലക്ഷത്തിലധികം രൂപയുടെ ടിക്കറ്റ് വിറ്റുകഴിഞ്ഞു. രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷത്തോളം ലഘുലേഖകളും പോസ്റ്ററുകളും വ്യാപാരികള്‍ക്ക് നല്‍കി. വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് യൂണിറ്റ് അടിസ്ഥാനത്തില്‍ ശേഖരിച്ച ഫോറങ്ങള്‍ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തുന്നത് അക്ഷയ സെന്ററുകളിലാണ്. ഉത്സവ പ്രതീതി സൃഷ്ടിച്ച് മലപ്പുറം ജില്ലയെ ഒരു വ്യാപാര ടൂറിസ്റ്റ് കേന്ദ്രമാക്കുക എന്ന താത്പര്യത്തോടെ ജി കെ എസ് എഫിന്റെ ജില്ലാതലത്തിലെ മറ്റു നറുക്കെടുപ്പുകള്‍ മഞ്ചേരി, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി അഞ്ചിനകം വിവിധ കലാപരിപാടികളോടെ നടക്കും. തിരൂരില്‍ നറുക്കെടുപ്പ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. മമ്മുട്ടി എം എല്‍ എ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, ഡി ടി പി സി ജില്ലാ സെക്രട്ടറി ഉമ്മര്‍കോയ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞാവുഹാജി, ഡി ടി പി സി ജില്ലാസെക്രട്ടറി വി ഉമ്മര്‍കോയ, കെ വി വി ഇ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ കെ ചെറി, കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ് പി എ ബാവ, തിരൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ജനറല്‍ സെക്രട്ടറി പി പി അബ്ദുര്‍റഹിമാന്‍, അക്ഷയ സെക്രട്ടറി കെ പി മുഹമ്മദ് ബഷീര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest