മുസഫര്‍നഗര്‍ ദുരിതാശ്വാസ ക്യാമ്പ് അടച്ചുപൂട്ടുന്നു

Posted on: December 31, 2013 12:01 pm | Last updated: December 31, 2013 at 3:34 pm

Muzaffarnagar riotsമുസഫര്‍ നഗര്‍: കലാപത്തിനിരയായവരെ പാര്‍പ്പിച്ച മുസഫര്‍നഗര്‍ ദുരിതാശ്വാസ ക്യാമ്പ് അടച്ചുപൂട്ടാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ക്യാമ്പിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. അതിശൈത്യം കാരണം ക്യാമ്പില്‍ കുട്ടികള്‍ മരണമടഞ്ഞിരുന്നു. കടുത്ത ശൈത്യത്തെ പ്രതിരോധിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വേണ്ടത്ര സംവിധാനങ്ങള്‍ നല്‍കുന്നില്ല എന്ന പരാതിയുമുണ്ട്.

സെപ്തംബറില്‍ നടന്ന കലാപത്തില്‍ വീട് നഷ്ടപ്പെട്ടരാണ് ക്യാമ്പിലുള്ളവര്‍ ഭൂരിഭാഗവും. ഇവരോട് ക്യാമ്പ് അടച്ചുപൂട്ടുന്നതിനാല്‍ വീട്ടിലേക്ക് മടങ്ങണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍. ഈ ആവശ്യം തങ്ങളുടെ ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്ന ആശങ്കയിലാണിപ്പോള്‍ ക്യാമ്പിലെ അന്തേവാസികള്‍.