Connect with us

International

ബ്രദര്‍ഹുഡിനെതിരെ അറബ്‌ലീഗ് നടപടി സ്വീകരിക്കണം: ഈജിപ്ത്‌

Published

|

Last Updated

കൈറോ: ഭീകര സംഘടനയായി പ്രഖ്യാപിച്ച ബ്രദര്‍ഹുഡിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അറബ്‌ലീഗിനോട് ഈജിപ്ത് ആവശ്യപ്പെട്ടു. അറേബ്യന്‍ രാജ്യങ്ങളില്‍ നിന്ന് ബ്രദര്‍ഹുഡിന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളും മറ്റും തടയണമെന്നും ബ്രദര്‍ഹുഡുമായി ബന്ധമുള്ളവരെ ഈജിപ്തിന് കൈമാറണമെന്നും സര്‍ക്കാര്‍ വക്താക്കള്‍ ആവശ്യപ്പെട്ടു. തീവ്രവാദത്തിനെതിരെ 1998ല്‍ ഒപ്പുവെച്ച ഉടമ്പടി അനുസരിച്ച് ബ്രദര്‍ഹുഡിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും അല്‍ഖാഇദയുമായി ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്നും ഈജിപ്ത് വിദേശകാര്യ വക്താവ് ബദ്ര്‍ അബ്ദുല്ലത്വീ വ്യക്തമാക്കി.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരായ ബ്രദര്‍ഹുഡിനെ കഴിഞ്ഞയാഴ്ചയാണ് ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. കൈറോയിലെ പോലീസ് ആസ്ഥാനത്ത് നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇത്. ഇതിന് പിന്നാലെ പ്രക്ഷോഭകരായ ബ്രദര്‍ഹുഡുകാരെ വ്യാപകമായി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ഭയന്ന് ബ്രദര്‍ഹുഡ് നേതാക്കളില്‍ പലരും വിദേശത്തേക്ക് കടന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബ്രദര്‍ഹുഡിനെതിരായ നടപടികള്‍ സ്വീകരിക്കാന്‍ അറബ്‌ലീഗിനോട് ഈജിപ്ത് ആവശ്യപ്പെട്ടത്.

Latest