പാര്‍ട്ടി തീരുമാനം വന്നതിന് ശേഷം പ്രതികരിക്കാം: തിരുവഞ്ചൂര്‍

Posted on: December 30, 2013 11:54 pm | Last updated: December 31, 2013 at 10:08 am

thiruvanchoor1

തിരുവനന്തപുരം: പാര്‍ട്ടി തീരുമാനം വന്നതിന് ശേഷം പ്രതികരിക്കാമെന്ന് ആഭ്യന്തമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് ഇതുവരെയായിട്ടും തനിക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. പാര്‍ട്ടി തന്നെ അപമാനിക്കില്ലെന്ന ഉറച്ച വിശ്വാസമുണ്ട്. ഇത്രയും കാലം പാര്‍ട്ടി തന്നോട് അങ്ങനെ ചെയ്തിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രിയെന്ന നിലയ്ക്ക് തന്റെ പ്രവര്‍ത്തനം മികച്ചതാണ്. അത് കൊണ്ട് തന്നെ വകുപ്പ് മാറ്റം ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.