തിരുവനന്തപുരം: വിവാദമായ ദേശാഭിമാനി ഭൂമി ഇടപാട് വിഷയത്തില്‍ വ്യവസായി ചാക്ക് രാധാകൃഷ്ണനെ പിന്തുണച്ച് സി പി എം നേതാവ് ഇ പി ജയരാജന്‍ രംഗത്ത്. ഭൂമി ഇടപാടില്‍ രാധാകൃഷ്ണന്റെ പങ്ക് അറിഞ്ഞിരുന്നില്ലെന്നാണ് ജയരാജന്റെ വിശദീകരണം. ഭൂമി വിറ്റത് ഡാനിഷ് ചാക്കോയ്ക്കാണ്. വി എം രാധാകൃഷ്ണന്‍ ഒരു ക്രിമിനലല്ല, അദ്ദേഹത്തിന് ഭൂമി വിറ്റാലും തെറ്റില്ല. ഭൂമി വില്പന പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും ജയരാജന്‍ പറഞ്ഞു.
തമ്പാനൂരിനു സമീപം മാഞ്ഞാലിക്കുളം റോഡിലെ 32.5 സെന്റ് സ്ഥലവും കെട്ടിടവും 3.30 കോടി രൂപയ്ക്ക് കോയമ്പത്തൂര്‍ ആസ്ഥാനമായ കാപ്പിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വാങ്ങിയതാണ് വിവാദമായത്. ഈ ഭൂമി വാങ്ങിയ ഡാനിഷ് എന്ന വ്യക്തി വി എം രാധാകൃഷ്ണന്റെ ബിനാമിയാണെന്നായിരുന്നു ആരോപണം.