ആന്റണി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തി

Posted on: December 30, 2013 7:20 am | Last updated: December 30, 2013 at 11:08 pm

AK-Antonyതിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി എ കെ ആന്റണി കേരളത്തിലെത്തി. ഇന്നലെ രാത്രി എത്തിയ ആന്റണി ഇന്ന് കെ പി സി സി ആസ്ഥാനത്ത് നേതാക്കളെ കാണും. ആന്റണി വരുന്നതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും സജീവമാവും. നിയമസഭയുടെ ശതോത്തര ജൂബിലി ആഘോഷത്തിലും കെ കരുണാകരന്‍ സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങിലും പങ്കെടുക്കാനാണ് ആന്റണി പ്രധാനമായും സംസ്ഥാനത്തെത്തിയത്.