കൊല്ലത്ത് പടക്കശാലക്ക് തീപ്പിടിച്ച് ഒരു മരണം

Posted on: December 29, 2013 4:15 pm | Last updated: December 30, 2013 at 9:24 am

fireകൊല്ലം: കൊല്ലം ജില്ലയിലെ പട്ടാഴിയില്‍ പടക്ക നിര്‍മാണ ശാലക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി പരമശിവമാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിസ്‌മസ്‌ ന്യ ഇയര്‍ ആഘോഷങ്ങള്‍ക്കായി തയ്യാര്‍ ചെയ്‌ത പടക്കത്തിനായിരുന്നു തീ പിടിച്ചത്‌.

ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്സ് തീ അണച്ചത്. സ്പോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഓടുകള്‍ ഇളകുകയും ഭിത്തികള്‍ക്ക് വിള്ളലുകള്‍ സ‌ംഭവിക്കുകയും ചെയ്തു.

അജയകുമാര്‍ എന്നയാളുകട ഉടമസ്ഥതിയിലുള്ള പടക്കശാലക്കാണ് തീപിടിച്ചത്. റബ്ബര്‍ തോട്ടത്തിന്‌ നടുവില്‍ പൊതുവേ ആളൊഴിഞ്ഞ സ്‌ഥലത്തായിരുന്നു പടക്കശാല.  രണ്ട് വര്‍ഷ‌ം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഈ പടക്കശാലക്ക് ലൈസന്‍സ് ഉണ്ടെന്ന് കൊല്ലം ജില്ലാ കലക്ടര്‍ അറിയിച്ചു. അജയകുമാറിന്റെ മകള്‍ സ്വാതിയുടെ പേരിലാണ്‌ പടക്കശാലയുടെ ലൈസന്‍സ്‌.

ALSO READ  തബര്‍ജല്‍ വര്‍ക്ക് ഷോപ്പ് മേഖലയില്‍ തീപ്പിടിത്തം