ബന്ധുക്കള്‍ മാപ്പ് നല്‍കിയില്ല; രാജകുമാരന്റെ വധശിക്ഷ നടപ്പാക്കും

Posted on: December 29, 2013 3:09 pm | Last updated: December 29, 2013 at 3:09 pm

capital punishmentജിദ്ദ: കൊലക്കേസില്‍ പ്രതിയായ സഊദി രാജകുമാരന് വധശിക്ഷ ഉറപ്പായി. കൊല്ലപ്പെട്ട സഊദി പൗരന്റെ ബന്ധുക്കള്‍ മാപ്പ് നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നതിന് സഊദി മന്ത്രാലയം നടപടി തുടങ്ങി. ശരീഅത്ത് നിയമം എല്ലാവരക്കും ഒരു പോലെ ബാധകമാണെന്നും അതില്‍ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലെന്നും സഊദി ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയില്ലെങ്കില്‍ വധശിക്ഷ നടപ്പാക്കണമെന്ന് പുണ്യഗേഹങ്ങളുടെ പരിപാലകനായ അബ്ദുല്ല രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ബന്ധുക്കളുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ അവര്‍ മാപ്പ് നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ശിക്ഷയുമായി മുന്നോട്ട് പോകാന്‍ സഊദി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

ALSO READ  തീവ്രവാദ പ്രവർത്തനം: സഊദിയിൽ മൂന്ന് പേർക്ക് വധശിക്ഷ