ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പത്ത് ദിവസത്തെ സാവകാശം വേണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പ്രശ്‌നപരിഹാരത്തിനുള്ള സംവിധാനം ആയ ശേഷമേ ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വീട്ടില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയവരോടാണ് കേജരിവാള്‍ ഇക്കാര്യം പറഞ്ഞത്.
ജനങ്ങള്‍ക്ക് ഇല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കാന്‍ ഞാനില്ല. ഞങ്ങള്‍ അധികാരത്തില്‍ ഏറിയതേയുള്ളൂ. സംവിധാനങ്ങള്‍ രൂപപ്പെടാന്‍ എട്ടോ പത്തോ ദിവസങ്ങളെടുക്കും. പ്രശ്‌നപരിഹാരത്തിനുള്ള സംവിധാനങ്ങള്‍ ആയ ശേഷം മാത്രമേ പരാതികള്‍ സ്വീകരിക്കുകയൂള്ളൂ – കേജരിവാള്‍ വ്യക്തമാക്കി.