കര്‍മനിരതനായി കേജരിവാള്‍; ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് ട്രാന്‍സ്ഫര്‍

Posted on: December 29, 2013 9:40 am | Last updated: December 30, 2013 at 1:51 am

vbk-28-Kejriwal_1701527eന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജരിവാള്‍ അധികാരമേറ്റതിന് പിന്നാലെ ഒന്‍പത് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഡല്‍ഹി ജയില്‍ ബോര്‍ഡ് സി ഇ ഒ അടക്കം ഒന്‍പത് പ്രമുഖ ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം.

അധികാരത്തിലേറിയ ആദ്യ ദിവസം കേജരിവാള്‍ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ഓഫീസില്‍ ചെലവഴിച്ചു. സത്യപ്രതിജ്ഞ കഴിഞ്ഞ് ഉച്ചക്ക് ഒന്നരക്ക് ഓഫീസിലെത്തിയ അദ്ദേഹം വൈകീട്ട് ഏഴരക്കാണ് തിരിച്ചുപോയത്.

ഞായറാഴ്ചയായ ഇന്ന് വീട്ടിലും അദ്ദേഹം കര്‍മനിരതനാണ്. സുപ്രധാന യോഗങ്ങള്‍ പലതും ഇന്ന് അദ്ദേഹത്തിന്റെ വസതിയില്‍ ചേരും.