എസ് ജെ എം, എസ് എം എ അടിയന്തര യോഗം

Posted on: December 28, 2013 12:20 am | Last updated: December 28, 2013 at 12:20 am

കോഴിക്കോട്: എസ് ജെ എം, എസ് എം എ സെക്രട്ടറിമാരുടെ അടിയന്തര യോഗം നാളെ നടക്കും. പാലക്കാട്, മലപ്പുറം ജില്ലകളിലെ എസ് ജെ എം റെയ്ഞ്ച് സെക്രട്ടറിമാര്‍, എസ് എം എ റീജ്യനല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ സംയുക്ത യോഗം നാളെ ഉച്ചക്ക് രണ്ടിന് മലപ്പുറം വാദി സലാമില്‍ നടക്കും. കോഴിക്കോട്, വയനാട് സെക്രട്ടറിമാരുടെ യോഗം കോഴിക്കോട് സമസ്ത സെന്ററിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സെക്രട്ടറിമാരുടെ യോഗം കണ്ണൂര്‍ അബ്‌റാര്‍ കോംപ്ലക്‌സിലും ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ചേരും. ബന്ധപ്പെട്ടവര്‍ കൃത്യ സമയത്ത് തന്നെ അതത് കേന്ദ്രങ്ങളിലെ യോഗങ്ങളില്‍ എത്തിച്ചേരണമെന്ന് എസ് എം എ സംസ്ഥാന സെക്രട്ടറി കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, എസ് ജെ എം സംസ്ഥാന സെക്രട്ടറി തെന്നല അബൂ ഹനീഫല്‍ ഫൈസി എന്നിവര്‍ അഭ്യര്‍ഥിച്ചു.